കൊച്ചി: ബലാത്സംഗകേസിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യം കോടതി അനുവദിച്ചിരുന്നു.
കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചും ഹോട്ടലിൽ വച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്‌തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, യുവതി തന്റെ അടുത്ത സുഹൃത്താണെന്നും ഗൂഡലക്ഷ്യത്തോടെയാണ് ലൈംഗിക പീഡന ആരോപണം ഉയർത്തിയതെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ ശ്രീകാന്ത് വാദിച്ചത്.
'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് ' എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. അതിന് പിന്നാലെ മറ്റൊരു യുവതിയും ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർത്തിയിരുന്നു. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |