തിരുവനന്തപുരം: സംസ്ഥാനത്ത് 2010 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6.80 ശതമാനമാണ് ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക്.
24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെയുണ്ടായ ഏഴു മരണവും കഴിഞ്ഞ ദിവസങ്ങളിലെ 42 മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 61 മരണങ്ങളും ഇന്നലെ പട്ടികയിലുൾപ്പെടുത്തി.
1892 പേർ സമ്പർക്കരോഗികളാണ്. 89 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴു പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 22 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 5283 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |