തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in, www.keralaresults.nic.in ൽ. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുളള അവസാന തീയതി നാലാണ്. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായാണ് ഫീസ്. ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോം സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExamsൽ അഞ്ചിന് വൈകിട്ട് 5നകം പ്രിൻസിപ്പൽമാർ അപ്ലോഡ് ചെയ്യണം.
വി.എച്ച്.എസ്.ഇ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് സ്കോറുകൾ
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകൾ www.keralaresults.nic.inൽ. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവ നടത്തുന്നതിനുളള അപേക്ഷ 5ന് വൈകിട്ട് 4നകം സമർപ്പിക്കണം. സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ '0202-01-102-93-VHSE Fees' ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കിയശേഷം അസൽ ചെല്ലാൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പിന് 300 രൂപ ഫീസ് '0202-01-102-93-VHSE Fees' ശീർഷകത്തിൽ അടച്ച് അപേക്ഷ പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിലേക്ക് അയയ്ക്കണം. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന് 500 രൂപ സ്കൂളിൽ അടച്ച് രസീതിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകളുടെ ഫോർമാറ്റ് www.vhsems.kerala.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |