മണ്ണാർക്കാട്: ക്യു ആർ കോഡ് തട്ടിപ്പും തട്ടിപ്പിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലും മുഖ്യപ്രമേയമാക്കി ഒരുക്കിയ ക്യു ആർ കോഡ് എന്ന ഷോർട്ട് ഫിലിം ജനശ്രദ്ധ ആകർഷിക്കുന്നു. ആധുനിക കാലഘട്ടത്തിനുള്ള മികച്ച സന്ദേശം ഉൾക്കൊള്ളിച്ച് നിർമ്മിച്ച ഷോർട്ട് ഫിലിം സാബ്രിൻ മീഡിയയുടെ ബാനറിൽ മുഹമ്മദ് സബീലാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജാഫർ, അഫ്താബ്, അസ്ലം അച്ചു എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. പൂർണമായും മൊബൈൽ കാമറയിൽ എടുത്ത് എഡിറ്റ് ചെയ്ത ഷോർട്ട് ഫിലിമാണ് ക്യു ആർ കോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |