കൊച്ചി: ഹോട്ടലുകളിലും മറ്റു വാണിജ്യാവശ്യങ്ങൾക്കുമുള്ള എൽ.പി.ജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 106.5 രൂപ കൂട്ടി.
തിരുവനന്തപുരത്ത് 2,026 രൂപയാണ് പുതിയവില. കൊച്ചിയിൽ 2,008.5, കോഴിക്കോട്ട് 2,035.5 എന്നിങ്ങനെയാണ് വില.
വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതിന് തിരുവനന്തപുരത്ത് 909 രൂപ, കൊച്ചിയിൽ 906.5, കോഴിക്കോട്ട് 908.5. പെട്രോൾ പമ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ലഭ്യമായ അഞ്ചു കിലോഗ്രാം സിലിണ്ടറിന്റെ വില 27 രൂപ കൂട്ടി. 564 രൂപയാണ് തിരുവനന്തപുരത്ത്. കൊച്ചിയിൽ 559. കോഴിക്കോട്ട് 566. ഹോസ്റ്റലുകളിൽ കഴിയുന്നവരാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |