കിടങ്ങന്നൂർ: ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന വാർഷിക ഉത്സവവും 6 മുതൽ 13 വരെ നടക്കും. വൈക്കം സെൽവരാജ് നമ്പൂതിരി യജ്ഞാചാര്യനായിരിക്കും. 6 മുതൽ 12 വരെ രാവിലെ 4ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30 ന് പ്രഭാതപൂജ, 6ന് ഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം എന്നിവ നടക്കും. ശനിയാഴ്ച 12.45 ന് സമൂഹസദ്യ, 3 ന് അവഭൃതസ്നാന ഘോഷയാത്ര, വൈകിട്ട് 8 ന് ഭക്തിഗാനസുധ എന്നിവ നടക്കും. ഞായറാഴ്ച കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠാദിന അഭിഷേക ചടങ്ങുകളോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |