മുംബയ്: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,500 ന് താഴേക്ക് പോയി. ഓട്ടോ, ഫിനാൻഷ്യൽ സെക്ടറുകളിൽ ഓഹരികളുടെ പിന്നോക്കം പോക്കാണ് ഇന്ത്യൻ ഓഹരി സൂചികകൾക്ക് തിരിച്ചടിയായത്. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 366.22 പോയിന്റ് താഴെ പോയി. 0.66 ശതമാനമാണ് നഷ്ടം. 55,102.68 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 108 പോയിന്റ് താഴേക്ക് പോയി. 0.65 ശതമാനമാണ് നഷ്ടം. 16498 പോയിന്റിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1963 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 1279 ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 116 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |