കളമശേരി: പ്രിയദർശിനി മാഗസിൻ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ കഥാപുരസ്കാരം സമർപ്പിച്ചു. പരസ്കാര ജേതാവായ സന്ധ്യ ജലേഷിന് മുൻ മന്ത്രിയും എം.എൽ.എയുമായ എ.പി. അനിൽകുമാർ സമർപ്പിച്ചു. 'മഴനനഞ്ഞ മന്ദാരങ്ങൾ ' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. കളമശേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറാണ് സന്ധ്യ. കെ.പി.സി.സി സെക്രട്ടറിയും പ്രിയദർശിനി എഡിറ്ററുമായ സുനിൽ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സി. ഹരിദാസ്, പുരസ്കാര ജേതാവ് സന്ധ്യ ജലേഷ്, കെ.ടി.മുസ്തഫ, എം.എസ്.ബാലകൃഷ്ണൻ ,ഇ.ആർ. ഉണ്ണി, മുനീറ സെയ്ദ് , പി.എം. സുനിത, അംബുജൻ തവനൂർ, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |