തിരുവനന്തപുരം:വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂളിൽ അഞ്ച്, പതിനൊന്ന് ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് പ്രവേശനം. താത്പര്യമുള്ളവർ സ്കൂൾ മേധാവിയുടെ കത്ത്,ഒരു ഫോട്ടോ,ജാതി, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം 5ന് രാവിലെ 9.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ട്രയലിൽ എത്തിച്ചേരണം.അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11ാം ക്ലാസിലേക്കുള്ള പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുകയെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |