കൊച്ചി: ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ (ഐ.ഡി.എ) ഈ വർഷത്തെ ദന്തിസ്റ്റ് ദിനാഘോഷം ആറിന് കലൂർ ഐ.എം.എ ഹൗസിൽ നടക്കും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി ആരോഗ്യസംരക്ഷണത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐ.ഡി.എ കേരള ഘടകവും കെ.എം.ആർ.എല്ലും സംയുക്തമായി സൈക്ലോത്തോൺ സംഘടിപ്പിക്കും. രാവിലെ 5.30ന് കലൂർ ജെ.എൻ.യു മെട്രോ സ്റ്റേഷനിൽ നിന്നും മുട്ടം സ്റ്റേഷനിലെത്തി തിരികെ സ്റ്റേഡിയത്തിലേക്കെത്തുന്ന രീതിയിലാണ് സൈക്ലോത്തോൺ. കെ.എം.ആർ.എൽ സിസ്റ്റം ഡയറക്ടർ ഡി.കെ.സിൻഹ ഫ്ളാഗ് ഒഫ് ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മാദ്ധ്യമപ്രവർത്തകരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |