SignIn
Kerala Kaumudi Online
Saturday, 21 September 2024 8.35 AM IST

ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ വാർഷികം നാളെ

Increase Font Size Decrease Font Size Print Page
sndp

ചേർത്തല : ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ വാർഷികസമ്മേളനവും യോഗനേതൃത്വ രജത ജൂബിലിയോടനുബന്ധിച്ചുള്ള സ്‌കോളർഷിപ്പ് വിതരണവും നാളെ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഓഡി​റ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനവും സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കും.

യോഗം, ട്രസ്​റ്റ് നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യം കാൽ നൂ​റ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് 25 പി.ജി വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. പ്രൊഫ. പി.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തിൽ കൗൺസിൽ സെക്രട്ടറി കെ.എം. സജീവ് വാർഷിക റിപ്പോർട്ടും ട്രഷറർ ഡോ. ആർ. ബോസ് കണക്കും അവതരിപ്പിക്കും. യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, സി.എം. ബാബു എന്നിവർ സംഘടനാറിപ്പോർട്ടും കോ-ഓർഡിനേ​റ്റർ പി.വി. രജിമോൻ പ്രവർത്തന മാർഗരേഖയും അവതരിപ്പിക്കും.

സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളെ കൗൺസിൽ വൈസ് പ്രസിഡന്റ് എം.എൻ. ശശിധരൻ പരിചയപ്പെടുത്തും. കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ, സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ. ബാബു,ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി
ഡോ.വി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. പെൻഷണേഴ്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.കെ.സോമൻ നന്ദിയും പറയും. ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SNDP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.