കൽപ്പറ്റ: രാഹുൽഗാന്ധി എം.പി നാളെയും മറ്റന്നാളും ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന പരിപാടികളും നാളത്തേക്ക് മാറ്റി. എട്ടിന് രാവിലെ 9.30ന് ചുണ്ടക്കര അരിഞ്ചേർമല ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി എം.പി ഉദ്ഘാടനം ചെയ്യും. 10.35ന് തരിയോട് ഗ്രാമപഞ്ചായത്തിനോട് ചേർന്ന് നിർമ്മിച്ച കെട്ടിടവും 11.30ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിർമ്മിച്ച അച്ചൂർ ചാത്തോത്ത് റോഡും രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.വൈകീട്ട് മൂന്ന് മണിക്ക് പുൽപ്പള്ളി ആടിക്കൊല്ലി വിനോദ് യുവജന സമുച്ചയവും നാല് മണിക്ക് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ 9 മണിക്ക് പുതിയ ബസ്സ്റ്റാൻഡിന് സമീപം അഡ്വ.ടി.സിദ്ദിഖ് എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യും. 10 മണിക്ക് വയനാട് കളക്ടറേറ്റിൽ നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗം, 11.30ന് സ്കിൽപാർക്ക് എം.ഒ.യു ഒപ്പുവെക്കൽ യോഗം എന്നിവയിൽ പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിലും രാഹുൽഗാന്ധി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |