സ്ത്രീയെ ആധാരമാക്കിയാണ് ഞാനെന്റെ എല്ലാ സിനിമകളും ഒരുക്കിയിട്ടുള്ളത്. അവയിൽ ഏറെ ഇഷ്ടം 'അച്ചുവേട്ടന്റെ വീട്' എന്ന സിനിമയിലെ രോഹിണി ഹട്ടങ്കിടി അവതരിപ്പിച്ച രുഗ്മിണി എന്ന കഥാപാത്രത്തെയാണ്.
അത്മഹത്യയിൽ നിന്നു പിന്തിരിഞ്ഞ് ജീവിതത്തെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന കഥാപാത്രമാണ് രുഗ്മിണി. അച്യുതൻ നായർ എന്ന നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയാണ് രുഗ്മിണി. പെട്ടെന്ന് ഭർത്താവ് മരിക്കുന്നു. ഭർത്താവ് ഷോക്കേസിൽ വച്ച് പൂട്ടിയതുപോലെ ഭരിക്കപ്പെട്ടിരുന്ന രുഗ്മണി അതോടെ ഒരുപാട് കളിയാക്കലുകൾക്ക് ഇരയാകുന്നു. മോശം പരാമർശങ്ങളും നേരിടേണ്ടിവരുന്നു. ഒടുവിൽ അവൾ ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ തീരുമാനിക്കുന്നു. അവിടെ നിന്ന് പെട്ടെന്ന് പിന്തിരിയുന്നു. തന്നെ ഇകഴ്ത്തിയ സമൂഹത്തിനു മുന്നിൽ ജീവിച്ചു കാട്ടാനായി ഉറച്ച നിലപാടെടുക്കുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. രുഗ്മിണി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ തന്നെ മനസിൽ രോഹിണി ഹട്ടങ്കിടിയുടെ രൂപം വന്നിരുന്നു. ഗാന്ധി സിനിമയിൽ കസ്തൂർബായായത് രോഹിണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |