തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായുള്ള സംസ്ഥാതതല പരിപാടിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് അഞ്ച് പുതിയ പദ്ധതികൾ. സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, ആരോഗ്യം, പരാതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് വനിതാ വികസന വകുപ്പ് ഒരുക്കുന്ന എല്ലാ പദ്ധതികളും.
സ്ത്രീധന പരാതികൾക്ക്
പോർട്ടൽ
സ്ത്രീധനത്തിനെതിരായ പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും ഓൺലൈനായി നടപടികൾ സ്വീകരിക്കാനും സജ്ജമാക്കിയത്. വ്യക്തികൾക്കും, പൊതുജനങ്ങൾക്കും, സംഘടനകൾക്കും സ്ത്രീധനം വാങ്ങുന്നതോ നൽകുന്നതോ സംബന്ധിച്ച പരാതി നൽകാം. മുഖ്യ സ്ത്രീധന നിരോധന ഓഫീസർ പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും
പെൺട്രിക കൂട്ട
അട്ടപ്പാടി ആദിവാസി ഊരിലെ ജനങ്ങൾക്കിടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെൺട്രിക കൂട്ട ഗ്രൂപ്പുകൾ. രോഗം ബാധിച്ചാൽ സമയബന്ധിതമായി ചികിത്സ തേടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവവത്കരണം നൽകും. ആരോഗ്യ നിലവാരം കുറയ്ക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി ശീലങ്ങൾ എന്നിവ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും.
വിവാഹ പൂർവ
കൗൺസലിംഗ്
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും, അവകാശ ലംഘനങ്ങളും തടയാൻ കുടുംബങ്ങളിൽ നിന്നുതന്നെ ബോധവത്കരണം. വിവാഹ പൂർവ കൗൺസലിംഗ്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങൾ വഴിയും പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും.
അങ്കണപ്പൂമഴ
ജെൻഡർ ഓഡിറ്റ്
കുട്ടികൾക്ക് ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുക എന്ന ലക്ഷ്യം മുൻനിറുത്തി പരിഷ്കരിച്ചതാണ് അങ്കണപ്പൂമഴ പുസ്തകം.
ധീര പദ്ധതി
ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ. നിർഭയ സെൽ മുഖാന്തിരം 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികളെ ആയോധന കലകൾ അഭ്യസിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |