തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വഞ്ചിയൂരിൽ ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 3.30ന് മന്ത്രി പി.രാജീവ് നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ആദ്യ വിൽപ്പന നിർവഹിക്കും.കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക് ഏറ്റുവാങ്ങും.ആധുനിക വസ്ത്ര സൗന്ദര്യങ്ങൾക്കൊപ്പം ഖാദി വസ്ത്രങ്ങളിലും വൈവിദ്ധ്യവത്കരണത്തിനു തുടക്കംകുറിച്ചാണ് വഞ്ചിയൂരിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം തുറക്കുന്നത്. വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് അഭിരുചിക്കനുസരിച്ചുള്ള ഡിസൈനിൽ തയ്ക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |