തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നാമധേയത്തിൽ പട്ടം, കൈലാസ് പ്ളാസയിൽ പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാര്യേജ് ബ്യൂറോയുടെ പ്രവർത്തനം ആരംഭിച്ചു.ചാരിറ്റി സെന്റർ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എസ്. ശിവരാജനിൽ നിന്ന് ആദ്യ ഗ്രഹനില കേരളകൗമുദി തിരുവനന്തപുരം,ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.ആലുവിള അജിത്ത്, ജി. സുരേന്ദ്രനാഥൻ, ആക്കുളം മോഹനൻ, പി. പുഷ്കരൻ, എസ്.എസ്. സതീഷ്, ഐരാണിമുട്ടം മഹേഷ് കുമാർ, ബീനാജയൻ, കൃഷ്ണാതമ്പി എന്നിവർ പങ്കെടുത്തു. കെ.വി. അനിൽകുമാർ സ്വാഗതവും പ്രമോദ് കോലത്തുകര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |