SignIn
Kerala Kaumudi Online
Friday, 26 April 2024 3.26 PM IST

സ്ത്രീകളുടെ തീരദേശ യാത്ര ആരംഭിച്ചു

bus
'നാളത്തെ സുസ്ഥിരതയ്ക്ക് ഇന്ന് ലിംഗസമത്വം' എന്ന ആഹ്വാനം സ്ത്രീപുരുഷ ഭേദമന്യെ 10000 വ്യക്തികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ടെ 40 സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര പുറപ്പെടും മുമ്പ്

തിരുവനന്തപുരം: 'നാളത്തെ സുസ്ഥിരതയ്ക്ക് ഇന്ന് ലിംഗസമത്വം' എന്ന ആഹ്വാനം 10000 വ്യക്തികളിലെത്തിക്കാൻ ലക്ഷ്യമിട്ട് മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ടെ 40 സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര പുറപ്പെട്ടു.

സാമൂഹ്യ ശുശ്രൂഷ സമിതിയും 'സഖി'യും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഞാനു പോകും' എന്ന പരിപാടിയുടെ ഭാഗമായി സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ ജില്ലകളിലൂടെ 3 ദിവസം സഞ്ചരിക്കും. ഇന്നലെ അക്കാമ്മ ചെറിയാൻ സ്‌ക്വയറിൽ പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, പി.എസ്.സി അംഗം പാർവതി ദേവി എന്നിവർ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. യാത്രയ്ക്കിടെ ആറ് ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നാടകാവതരണവും ച‌ർച്ചയും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL TRIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.