കോട്ടയം : കേരളത്തിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് നേരിടുന്ന സ്ഥലപരിമിതിയും ലഭ്യതക്കുറവും തരണം ചെയ്യുന്നതിന് സുമസുകളുടെ സഹായം അനിവാര്യമാണെന്ന് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 95ാം നമ്പർ അങ്കണവാടിക്ക് പിതാവ് പി.പി. കുരുവിളയുടെ സ്മരണാർത്ഥം പടിക്കമ്യാലിൽ ജോണി കുരുവിള വിട്ടുനൽകിയ അഞ്ചു സെന്റ് സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമിയുടെ ഉയർന്ന വില മൂലം സ്ഥലം വാങ്ങാനാകാതെ പല പദ്ധതികളുടെയും നിർBഹണത്തിൽ കാലതാമസം നേരിടുകയാണ്. ഭൂരഹിതരായവർക്ക് ഭൂമി വാങ്ങി വീട് നിർമിച്ചു നൽകുന്ന ലൈഫ് പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിന് കഠിന പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മാറിടം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, സച്ചിൻ സദാശിവൻ, പഞ്ചായത്തംഗങ്ങളായ ജോസ് കൊട്ടിയംപുരയിടം, ജയ്മോൾ റോബർട്ട്, ബീന തോമസ്, പ്രവീൺ പ്രഭാകർ, മത്തായി മാത്യു, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ഫാ.ജോമി പതീപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |