SignIn
Kerala Kaumudi Online
Saturday, 27 April 2024 6.37 AM IST

പ്രൊഫ. ഗേളി ഷാഹിദ് അനുസ്മരണം

ll

വർക്കല: വർക്കലയിലെ സാംസ്കാരിക പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന നിര്യാതയായ പ്രൊഫ. ഗേളിഷാഹിദിനെ അനുസ്മരിക്കുന്നതിനായി ശ്രീകൃഷ്ണനാട്യ സംഗീത അക്കാഡമിയും എം.എസ്.സുബ്ബു ലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് പ്രൊഫ. ഗേളിനാദം എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
അക്കാഡമി ഡയറക്ടർ ഡോ. എം. ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു, കായിക്കര യു.കെ.മണി, ആർ.സുലോചനൻ, പി.രവീന്ദ്രൻനായർ, പ്രദീപ് ശിവഗിരി, പി.രവീന്ദ്രൻ, ഓമന വോയ്സ്, വർക്കല സത്യൻ എന്നിവർ സംസാരിച്ചു.തുടർന്ന് ഗേളി ടീച്ചറിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് എം.എസ്.സുബ്ബു ലക്ഷ്മി ഇന്റർനാഷണൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ ആലപിച്ച ഗാനസന്ധ്യയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.