SignIn
Kerala Kaumudi Online
Saturday, 27 April 2024 9.50 AM IST

ഐ.ടി ഇടനാഴിയിൽ ഇടറാത്ത കാൽവയ്പ്പ്

kundara

 ടെക്കികൾക്ക് കൂടുതൽ തൊഴിലവസരം

കൊല്ലം: ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഐ.ടി പാർക്കും കുണ്ടറ - കൊല്ലം ഐ.ടി ഇടനാഴിയും യാഥാർത്ഥ്യമായാൽ വിവര സാങ്കേതിക രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജില്ലയുടെ ഭാവി വികസനത്തിന്റെ വാതിലുകൾ കൂടിയാണ് ഇതിലൂടെ തുറക്കപ്പെടുക.

ദേശീയപാത 66 മായി ബന്ധിപ്പിച്ച് കൊല്ലം - തിരുവനന്തപുരം വിപുലീകൃത ഐ.ടി ഇടനാഴിയിലെ 5 ജി ഡീലർഷിപ്പ് പാക്കേജ് വിവരസാങ്കേതിക രംഗത്ത് വിപുലമായ മാറ്റങ്ങൾക്ക് വഴിതെളിക്കും. ദേശീയപാത 66 വികസനം, കെ ​- റെയിൽ പദ്ധതികൾ കൂടി യാഥാർത്ഥ്യമായാൽ ഗതാഗത രംഗത്തും വളർച്ചയുണ്ടാവും.

കൊല്ലം, കണ്ണൂർ ഐ.ടി പാർക്കുകൾക്കായി ഭൂമി കണ്ടെത്തുന്നതിന് 1000 കോടി രൂപയാണ് ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി കെട്ടിടമാവും ഐ.ടി പാർക്കിനായി നിർമ്മിക്കുക. നിലവിൽ കുണ്ടറയിൽ ഐ.ടി പാർക്ക് ഉണ്ടെങ്കിലും യാത്രാ സൗകര്യങ്ങളുടെ പരിമിതി മൂലംവേണ്ട വളർച്ച നേടാനായിട്ടില്ല. ദേശീയപാതയിൽ നിന്നുള്ള ദൂരക്കൂടുതലും ഗതാഗതകുരുക്കും കാരണം ടെക്കികളെ ആകർഷിക്കാൻ കഴിയാതെ പോയി. വയസ് 10 കഴിഞ്ഞെങ്കിലും ഇവിടെ ചേക്കേറിയത് 30 കമ്പനികൾ മാത്രമാണ്.

പാർക്കിനായി ഒരുക്കിയ ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ 70,000 ചതുരശ്ര മീറ്ററിൽ മാത്രമാണ് ഇതുവരെ സംരംഭങ്ങൾ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ദേശീയപാതയോട് ചേർന്ന് പുതിയ ഐ.ടി പാർക്ക് എന്ന ആശയം രൂപം കൊണ്ടത്.

തേടിവരുന്നത് സമഗ്ര വികസനം

1. ഐ.ടി പാർക്കിലും ഇടനാഴി കേന്ദ്രീകരിച്ചും ഐ.ടി കമ്പനികൾ

2. അന്താരാഷ്ട്ര കമ്പനികളെത്താൻ വഴിതെളിക്കും

3. അന്യനാടുകളിൽ നിന്നുള്ളവർക്കും തൊഴിലവസരം

4. സ്വന്തം നാട്ടിൽ ടെക്കികൾക്ക് ജോലി ചെയ്യാം

5. ഐ.ടി മേഖലയിലെ വളർച്ച മറ്റ് മേഖലകളിലും പ്രതിഫലിക്കും

6. ജില്ലയിലെ ടൂറിസത്തിനും വളർച്ചയുണ്ടാകും

7. ഗതാഗത, ബിസിനസ്, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും കുതിപ്പ്

""

ജില്ലയുടെ ഭാവി വളർച്ച മുന്നിൽ കണ്ടുള്ള നിർദേശങ്ങളാണ് ബഡ്‌ജറ്റിലുള്ളത്. വിവര സാങ്കേതിക രംഗത്തെ വളർച്ച ജില്ലയുടെ ഭാവി മാറ്റിമറിക്കും. ജലപാത ഉൾപ്പെടെ ഗതാഗത സൗര്യങ്ങൾ വർദ്ധിപ്പിക്കുന്ന ഒട്ടേറെ നിർദേശങ്ങൾ ബഡ്‌ജറ്റിലുണ്ട്.

കെ.എൻ. ബാലഗോപാൽ, മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.