കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ പലതും പരിഗണിക്കാൻ കേന്ദ്ര സർക്കാർ ഇതുവരേയും തയ്യാറായിട്ടില്ലെന്ന് ഡോ.വി.ശിവദാസൻ എം.പി രാജ്യസഭയിൽ പറഞ്ഞു.
കണ്ണൂർ എയർപോർട്ട് വന്നതോട് കൂടി ഉത്തരമലബാറിൽ വലിയ വികസന സാദ്ധ്യതകളാണ് ഉയർന്നു വന്നിട്ടുള്ളത്. എന്നാൽ അടിസ്ഥാനാവശ്യങ്ങൾ പോലും കേന്ദ്രം പരിഗണിക്കുന്നില്ല. കണ്ണൂർ വിമാനത്താവളത്തിനു ഇനിയും പോയിന്റ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്നും പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കേണ്ടതുണ്ട്. ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണം എന്നത് മറ്റൊരു പ്രധാനപ്പെട്ട ആവശ്യമാണ്. ആസിയാൻ ഓപ്പൺ സ്കൈ പോളിസി യിൽ ഉൾപെടുത്തുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഈ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ സത്വര ശ്രദ്ധ പതിയേണ്ടത് ആവശ്യമാണെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |