ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയക്ക് വേണ്ടി അപ്പീൽ സമർപ്പിക്കാനും ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്താനും സൗകര്യമൊരുക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബെഞ്ചിനെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ യെമനിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് വിലക്കും നിയന്ത്രണങ്ങളും ഉണ്ട്. തുടർന്നാണ് ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാർ ഇടപെടലിനായി കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |