ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി. ഏറ്റുക ജണ്ട എന്ന് തുടങ്ങുന്ന വരികളാണ് ആർ.ആർ.ആർ മലയാളം പതിപ്പിന്റെ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കർ, സാഹിതി, ഹരി നാരായൺ എന്നിവരാണ് ഗായകർ. നായകൻമാരായ ജൂനിയർ എൻ.ടി .ആർ, റാം ചരൺ എന്നിവക്കൊപ്പം നായിക ആലിയ ഭട്ടും ഗാനത്തിൽ നൃത്തം വയ്ക്കുന്നു. ഈ മാസം 25 ന് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
പ്രശസ്ത നിർമ്മാതാവായ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച്.ആർ പിക്ചേഴ്സ് ആണ് ആർ .ആർ .ആർ കേരളത്തിൽ വിതരണം ചെയ്യുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |