ന്യൂയോർക്ക്: കാറിനുള്ളിൽ പിതാവിന്റെ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ വെടിയേറ്റ് 22 കാരിയായ മാതാവിന് ദാരുണാന്ത്യം. യു.എസിലെ ഷിക്കാഗോയിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ഡോൾട്ടണിലെ ഒരു സൂപ്പർമാർക്കറ്റിന് സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ വച്ചായിരുന്നു അപകടം. കാറിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന കുട്ടി പിതാവിന്റെ പോക്കറ്റിൽ നിന്ന് തോക്കെടുത്തു. കളിപ്പാട്ടമാണെന്ന് കരുതി കുട്ടി അൽപ്പസമയത്തിനകം ട്രിഗറിൽ വിരലമർത്തുകയായിരുന്നു. കഴുത്തിന് പിന്നിൽ വെടിയേറ്റ അമ്മ ദേജ ബെന്നറ്റിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് റോമൽ വാട്സണെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി ആയുധം വാഹനത്തിൽ സൂക്ഷിച്ചെന്ന കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |