ദുൽഖർ സൽമാനെയും വേഫറർ ഫിലിംസിനെയും വിലക്കുകയും തീരുമാനം കടുപ്പിക്കുകയും ചെയ്ത് ഫിയോക്. എന്നാൽ സല്യൂട്ട് സിനിമയുടെ ഒ.ടി.ടി കരാർ ആണ് ആദ്യം ഒപ്പുവച്ചതെന്ന് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ്.
ഒ.ടി.ടിയുമായി കരാർ ഒപ്പിടുമ്പോൾ തന്നെ ചിത്രം ഫെബ്രുവരി 14ന് മുമ്പ് തിയേറ്ററിൽ റിലീസ് ചെയ്യാം എന്ന ധാരണ ഉണ്ടായിരുന്നു. കൊവിഡ് മൂലം ഉണ്ടായ ചില അസൗകര്യങ്ങൾ കാരണം ആ സമയത്ത് തിയേറ്ററിൽ എത്തിക്കാൻ കഴിഞ്ഞില്ല. മാർച്ച് 30ന് മുൻപ് ചിത്രം ഒ.ടി.ടിയിൽ എത്തിയില്ലെങ്കിൽ അത് കരാർ ലംഘനവും ആകും. അതുകൊണ്ടാണ് ഇപ്പോൾ ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുന്നതെന്ന് വേഫറർ ഫിലിംസിന്റെ വ്യക്താവ് പറയുന്നു. കരാറിൽ പറഞ്ഞ സമയത്ത് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തില്ലെങ്കിൽ ഒ.ടി.ടി റിലീസിന് പോകുമെന്ന് തിയേറ്റർ ഉടമകളെ നേരത്തേ തന്നെ അറിയിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |