SignIn
Kerala Kaumudi Online
Thursday, 18 July 2024 6.36 AM IST

ഇനി തുറക്കില്ല ഈ ജാലകം

വേറിട്ട വഴിയിലൂടെയായിരുന്നു സംവിധായകൻ ഹരികുമാറിന്റെ യാത്ര

ss

കലാമൂല്യമുള്ള സിനിമകളുടെ സംവിധായകൻ എന്ന വിശേഷണമാണ് ഹരികുമാറിന് ഏറ്റവും അനുയോജ്യം. സംവിധായകനായി നാലു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച് മടക്കം.

ആമ്പൽപ്പൂവ് മുതൽ ഓട്ടോറിക്ഷക്കാരന്റെ ഭാര്യവരെ 20 ഹരികുമാർ ചിത്രങ്ങൾ. സംവിധാന ജീവിതത്തിൽ എന്നും വേറിട്ട വഴിയിലൂടെയാണ് ഹരികുമാർ സഞ്ചരിച്ചത്. , പെരുമ്പടവം ശ്രീധരന്റെ രചനയിലാണ് ആദ്യ ചിത്രമായ ആമ്പൽപ്പൂപ് പറന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനയിൽ ജാലകം, ഊഴകം എന്നീ ചിത്രങ്ങൾ,എം.ടി.യുടെ തിരക്കഥയിൽ സുകൃതം, ലോഹിതദാസിന്റെ രചനയിൽ ഉദ്യാനപാലകൻ തുടങ്ങി എല്ലാം ചിത്രങ്ങളിലും കലാമൂല്യം നിറഞ്ഞു . ഒപ്പം നിരൂപക പ്രശംസയും. മമ്മൂട്ടിയാണ് ഹരികുമാറിന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. സുരേഷ് ഗോപി രണ്ടു ചിത്രങ്ങളിലും സാഹിത്യകാരൻമാരുടെ രചനയിൽ സിനിമ ചെയ്യാനായിരുന്നു എന്നും ഹരികുമാറിന് താത്പര്യം.ആമ്പൽപ്പൂവിൽ തിരക്കഥാപങ്കാളിയുമായിരുന്നു,

പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ ആയിരുന്നു അവസാന ചിത്രം. എന്റെ സിനിമയിലെ നായകൻമാർ മാത്രമല്ല. നായികമാരും ശക്തരാണ്. നായകന്റെ നിഴൽപോലെ നിൽക്കുന്നവരാകരുത് നായികമാർ. ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയിൽ രാധിക എന്ന നായിക സ്വന്തം ശബ്ദം എവിടെയും ഉയർത്തുന്ന ആളാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ വിശേഷം ചോദിച്ചപ്പോൾ ഹരികുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. നല്ല സിനിമയെ പ്രണയിച്ചാണ് ഹരികുമാറിന്റെ മടക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.