കോട്ടയം: ആർ.ഐ.സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് അപ്രന്റീസ്ഷിപ്പ് മേള നടക്കും. മാമ്മൻ മാപ്പിള ഹാളിൽ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ട്രെയിനിംഗ് ഇൻസ്പെക്ടർ എം.എഫ് സാംരാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജയശങ്കർ പ്രസാദ്, വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി, സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോ. പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ്, ഐ.ടി.ഐ പ്രിൻസിപ്പൽമാരായ പി.ജെ ആൽബർട്ട്, അനില നൈനാൻ, സി.ജി ജയശ്രീ, എം.വി സുമേഷ് എന്നിവർ പങ്കെടുക്കും.പി.എസ് അനിൽ കുമാർ സ്വാഗതവും ചിന്താ മാത്യു നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |