SignIn
Kerala Kaumudi Online
Saturday, 27 April 2024 9.24 AM IST

സെമിനാർ സംഘടിപ്പിച്ചു

inogration

പാലക്കാട്: കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ ലഹരി വർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളശ്ശേരി, പറളി പഞ്ചായത്തുകളിലെ സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകർക്കായി 'രക്ഷകർത്താക്കൾ അറിയേണ്ടത് ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരളശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് ഷീബയും പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടന്ന സെമിനാർ പ്രസിഡന്റ് സുരേഷും ഉദ്ഘാടനം ചെയ്തു. പറളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ.അജിത് ക്ലാസെടുത്തു. തുടർന്ന് കുടുംബശ്രീ പ്രവർത്തക അംഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് മൊമന്റോയും വിതരണം ചെയ്തു. സെമിനാറിന്റെ ഭാഗമായി പഞ്ചായത്തുകളിലെ പരിസര പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി ലഹരി വർജ്ജന ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SEMINAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.