കണ്ണുർ: കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം 19നും 20 നും കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടക്കും. 19 ന് രാവിലെ 10 ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാക്ഷണം നടത്തും. 11.30 ന് യാത്രഅയപ്പ് സമ്മേളനം ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. 3.30 ന് വനിത സമ്മേളനം സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |