SignIn
Kerala Kaumudi Online
Sunday, 05 May 2024 11.10 PM IST

ലോക ഉറക്ക ദിനത്തിൽ പകൽ മയക്കത്തിൽ നാടും നായകനും; നൻപകൽ നേരത്ത് മയക്കം ടീസർ പുറത്തിറങ്ങി

പകൽവെയിലിൽ നാട്ടിലെയാകെ ജനങ്ങളും നായകനും മയങ്ങുകയാണ്. വളർത്തുമൃഗങ്ങളും വീടുകളിലെത്തിയവരും മയങ്ങുന്നു. ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമായ 'നൻപകൽ നേരത്ത് മയക്ക'ത്തിന്റെ ഒരുമിനുട്ട് നീളമുള‌ള ടീസറിലാണ് ഈ ദൃശ്യം. ലോക ഉറക്ക ദിനത്തിൽ തന്നെയാണ് ചിത്രത്തിന്റെ രസകരമായ ടീസറും പുറത്തിറക്കിയിരിക്കുന്നത്.

nanpakal

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ചേർന്നുള‌ള മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് ചിത്രമായ അമരത്തിന് ശേഷം അശോകനുമൊന്നിച്ച് മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണിത്. രമ്യ പാണ്ഡ്യനും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്. പഴനിയിലും വേളാങ്കണ്ണിയിലുമടക്കം തമിഴ്‌നാട്ടിലാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം നടന്നത്.

ലോക ഉറക്കദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയതിന് പിന്നാലെ ഏഴ് മണിക്ക് ഒരു സർപ്രൈസും ആരാധകർക്കായി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പേരൻപ്, കർണൻ എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌ത തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രചന എസ്.ഹരീഷ്. തമിഴ്, മലയാളം സംഭാഷണങ്ങളാകും ചിത്രത്തിലുണ്ടാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NANPAKAL NERATH MAYAKKAM, MOVIE TEASER, WORLD SLEEP DAY, MAMMOOTTY, LIJO JOSE PELLISSERY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.