ദിലീപ് നായകനായ പവി കെയർ ടേക്കർ നായിക ടിക്കറ്റ് നൽകിയതിന്റെ ആഹ്ളാദത്തിൽ ദിലിന രാമകൃഷ്ണനും ശ്രേയ രുഗ്മിണിയും റോസ്മിനും സ്വാതിയും ജൂഹി ജയകുമാറും. സിനിമയുടെ നായിക മുറ്റത്ത് എല്ലാവരും ഇതാദ്യം. വിനീത് കുമാർ സംവിധാനം ചെയ്ത പവി കെയർ ടേക്കർ, പവിയുടെ ജീവിതവും 'ബ്രോ"യുടെ കുസൃതിയും ഫ്ളാറ്റിലെ പൊട്ടിച്ചിരിയും മാത്രമല്ല, അഞ്ചു നായികമാരെയും സമ്മാനിച്ച വിജയ യാത്രയിൽ. ബിഗ് എൻട്രി വിശേഷങ്ങളുമായി ദിലിനയും ശ്രേയയും റോസ്മിനും സ്വാതിയും ജൂഹിയും ഒത്തു കൂടിയപ്പോൾ.
ഓഡിഷൻ
കോളിംഗ്
ദിലിന: പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. യാദൃശ്ചികമായാണ് സിനിമ. പാച്ചുവും അത്ഭുത വിളക്കുമാണ് ആദ്യ സിനിമ. പിന്നെ നാലാംമുറ. പവിയുടെ അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്ത് ഒരു ദിവസം വിളിച്ചു. അങ്ങനെ ഓഡിഷൻ ചെയ്തു.
റോസ്മിൻ: ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ട് വിനീത് സാർ വിളിച്ചു. പവിയിൽ അഭിനയിക്കുമ്പോൾ തന്നെ തമിഴ് സിനിമയും ചെയ്യുന്നുണ്ടായിരുന്നു. തമിഴിൽ അടുത്ത സിനിമയിൽ അഭിനയിക്കാൻ പോവുന്നു.
സ്വാതി: ഒരുപാട് ഓഡിഷനിൽ പങ്കെടുത്തു. എല്ലാവരും നോ പറഞ്ഞു. അവസാനം ഓഡിഷനിലൂടെ തന്നെ അവസരം.
ശ്രേയ: ആർ.ജെ ആയി ജോലി ചെയ്യുമ്പോഴാണ് ഇൻസ്റ്റഗ്രാമിൽ വിനീതേട്ടന്റെ മെസേജ്. ഓഡിഷനിൽ പങ്കെടുത്തു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു.
ജൂഹി: ഓഡിഷനിലൂടെയാണ് ഞാനും വരുന്നത്. ആദ്യ സിനിമയിൽ തന്നെ ദിലീപ് സാറിനെപ്പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്.
അറിയാം,
അറിയില്ല
സ്വാതി: പവിയെ പോലെ അയാൾ മാത്രമേ ഉള്ളൂ. എന്നാൽ എല്ലാവർക്കും പരിചയം തോന്നാം.
ശ്രേയ: നമ്മുടെ ചുറ്റും കാണുന്ന സാധാരണക്കാരനായ ഒരാൾ. ഇതുപോലത്തെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്.
ദിലിന: പവി കുറച്ച് റിയാക്ഷൻസ് കൂടുതലുള്ള ആളാണ്. ഞാനൊരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. കെയർ ടേക്കർമാരെല്ലാം പവിയെപ്പോലെയല്ല. അവരെ കാണുമ്പോൾ ഒരു ഇടി കൊടുക്കാൻ തോന്നും.
ജൂഹി : യഥാർത്ഥ ജീവിതത്തിൽ പവിയെപ്പോലെയുള്ളവരെ കാണാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ കാണാൻ പ്രയാസമായിരിക്കും.
റോസ്മിൻ: പവിയെ എനിക്ക് പരിചയമില്ല. സിനിമയിൽ ഇപ്പോൾ ഇത്തരം കഥാപാത്രങ്ങൾ വരുന്നത് തന്നെ കുറവാണ്.
പാഷൻ,
പ്രൊഫഷൻ
ജൂഹി: യാതൊരു പ്ളാനുമില്ലാതെയാണ് സിനിമയിലേക്ക് വന്നത്. സിനിമയും അഭിനയവും ഇഷ്ടപ്പെട്ടു തുടങ്ങി. നല്ല അവസരങ്ങൾ വന്നാൽ ചെയ്യും. കോഴിക്കോടാണ് നാട്.
സ്വാതി: സിനിമയെ പാഷനായി കാണുന്നു. അഭിനയം തന്നെയാണ് പ്രൊഫഷൻ. കർണാടകയിലെ ടുംകുറാണ് നാട്. കന്നട സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ ഇഷ്ടമാണ്. അവസരം ലഭിച്ചാൽ ഇനിയും വരും.
ദിലിന: മോഡലിംഗ് ചെയ്യാറുണ്ട്. സൂംബാ ഇൻസ്ട്രക്ടറാണ്. നല്ല സിനിമകൾ വരുമ്പോൾ ചെയ്യണം. മാഹിയാണ് നാട്. എറണാകുളത്താണ് താമസം.
റോസ്മിൻ: സ്വപ്നം തന്നെയായിരുന്നു സിനിമ. മിസ് മലബാർ ടൈറ്റിൽ വിന്നറും, മിസ് ക്വീൻ കേരള ഫസ്റ്റ് റണ്ണറപ്പും മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പുമാണ്.സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹം. കോഴിക്കോട് ആണ് നാട്.
ശ്രേയ: കുറച്ചു നാൾ ഫോറൻസിക്കിൽ. അതു കഴിഞ്ഞ് ലക്ചററർ. പിന്നീട് ആർ.ജെ ഇപ്പോൾ സിനിമ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. അഭിനയം പാഷനായി കൊണ്ടുപോവുന്നു. പുതിയ സിനിമയിൽ ഉടൻ പ്രതീക്ഷിക്കാം. കണ്ണൂർ ആണ് നാട്. കൊച്ചിയിൽ താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |