അനന്യ പാണ്ഡെയുടെ വസ്ത്രധാരണത്തിന് സമൂഹമാദ്ധ്യമത്തിൽ ട്രോൾ പൂരം. നിർമ്മാതാവ് അപൂർ മേത്തയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ബി ടൗണിലെ താരങ്ങൾക്കായി മുംബയ്യിലെ ഹോട്ടലിൽ നടത്തിയ വലിയ പാർട്ടിയിൽ അതീവ ഗ്ളാമറസായി വസ്ത്രം ധരിച്ച് നടി എത്തിയതാണ് വിമർശനത്തിന് ഇടയാക്കിയത്. ഇത് നഗ്നപ്രദർശനമെന്നാണ് പ്രധാന വിമർശനം. ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അതേസമയം ദീപിക പദുകോൺ നായികയായി എത്തിയ ഗെഹ്രായിയാൻ സിനിമയിൽ അനന്യയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ലൈഗർ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ ആണ്. തെന്നിന്ത്യൻ സിനിമകളിലേക്കും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അനന്യ. ഇതിന് മുന്നോടിയാണ് ഹിന്ദി ഉൾപ്പെടെ രണ്ടു ഭാഷകളിൽ എത്തുന്ന ലൈഗർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |