SignIn
Kerala Kaumudi Online
Friday, 20 September 2024 2.03 AM IST

കാർത്തിക് രാമകൃഷ്ണൻ നായകനാവുന്ന പ്രിയ

Increase Font Size Decrease Font Size Print Page
jj

ബനേർഘട്ട, ഷിബു എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച കാർത്തിക് രാമകൃഷ്ണൻ, പുതുമുഖം നൈനിത എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രിയ പാലക്കാട് ആരംഭിച്ചു. വിനീത് വിശ്വൻ, കലാഭവൻ നവാസ്, ജയരാജ് വാര്യർ, ഉണ്ണി മറിമായം, മുസ്തഫ, ജെയിംസ് ഏലിയ, ഷമീർ തോട്ടിങ്കൽ, മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. യെസ് യെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷമീർ തോട്ടിങ്കൽ, നിഷാന്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫ് നിർവഹിക്കുന്നു. ഷിബു, എന്ന ചിത്രത്തിനുശേഷം ഗോകുൽ രാമകൃഷ്ണനും കാർത്തിക് രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവഹിക്കുന്നു. തിരക്കഥ- സംഭാഷണം അർജ്ജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ. പി.ആർ.ഒ: എ.എസ്. ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KARTHIK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.