കോഴിക്കോട്: കെ റെയിൽ വിരുദ്ധപ്രക്ഷോഭത്തെ ചെറുക്കാൻ ചങ്ങനാശ്ശേരിയിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അതിക്രമം കാടത്തമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി ഏകാധിപതിയാണെന്ന് നിരന്തരം തെളിയിക്കുകയാണ്. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി ഒരു പദ്ധതിയും നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ലെന്നും മുരളീധരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.കെ.റെയിൽ പദ്ധതിക്ക് ഇതുവരെ കേന്ദ്രം അനുമതി നൽകിയിട്ടില്ല. ഡി.പി.ആർ തയ്യാറാക്കാൻ മാത്രമാണ് അനുമതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറ്റു തരത്തിലുള്ള അവകാശവാദങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |