കൊച്ചി: കൊവിഡിൽ ജില്ല ആശ്വാസതീരത്തേക്ക്. ഇന്നലെ 165 പേരാണ് കൊവിഡ് പോസിറ്റീവായത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും ജില്ലയിൽ രോഗബാധിതർ കുതിച്ചുയരുന്ന സ്ഥിതിയിൽനിന്നാണ് ഈ നിലയിലേക്ക് എത്തിയത്. 150 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതിൽ 13 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവർക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 273 പേർ രോഗമുക്തരായി. ജില്ലയിൽ രോഗമുക്തി നിരക്കും കൂടിവരികയാണ്. 1401 പേരാണ് ആരെ രോഗംബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1955 പേർ നിരീക്ഷണത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |