ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബി.ജെ.പി നിയമസഭാകക്ഷി യോഗം നാളെ ചേരും.കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും മീനാക്ഷി ലേഖിയും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. 22 ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ധൻ സിംഗ്, അനിൽ ബലൂനി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയെ നയിച്ച പുഷ്കർ സിംഗ് ധാമി ഖാത്തിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭുവൻ ചന്ദ്ര കാപ്രിയോട് 6,579 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തിന് ഒരവസരം കൂടി നൽകുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |