SignIn
Kerala Kaumudi Online
Saturday, 27 April 2024 6.23 AM IST

ബഹിരാകാശത്ത് മഞ്ഞ വസ്ത്രങ്ങളിൽ റഷ്യൻ സഞ്ചാരികൾ: യുക്രെയിനോടുള്ള പിന്തുണയോ ?

ukraine

മോസ്കോ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റഷ്യയുടെ മൂന്ന് സഞ്ചാരികൾ സുരക്ഷിതമായെത്തിയതിന് പിന്നാലെ ചർച്ചാ വിഷയമായി അവരുടെ വസ്ത്രത്തിന്റെ നിറം. സാധാരണ ഉപയോഗിക്കുന്ന നീല സ്യൂട്ടുകൾക്ക് പകരം ഇവർ ധരിച്ചിരുന്നത് മഞ്ഞ സ്യൂട്ടുകളാണ്. നീല ഡിസൈനും സ്യൂട്ടിൽ കാണാം.

യുക്രെയിന്റെ പതാകയിലെ നിറങ്ങളാണ് മഞ്ഞയും നീലയും. യുക്രെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ലോകമെമ്പാടും മഞ്ഞ നിറങ്ങൾ ഉപയോഗിക്കുന്നുണ്ട്. കസഖ്‌സ്ഥാനിൽ റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് കുതിച്ചുയർന്ന സോയൂസ് പേടകത്തിൽ മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 12.42 ഓടെയാണ് ഡെനിസ് മറ്റ്യേവ്, ഒലെഗ് ആർട്ടെമയേവ്, സെർജി കൊർസഖോവ് എന്നിവർ ലക്ഷ്യസ്ഥാനത്തെത്തിയത്.

യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റഷ്യൻ യാത്രികർ എത്തുന്നത്. നിലവിൽ നിലയത്തിൽ തുടരുന്ന അമേരിക്കൻ, ജർമ്മൻ, റഷ്യൻ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് മൂവരയെും സ്വീകരിച്ചു. റഷ്യ, അമേരിക്ക, കാനഡ, ജപ്പാൻ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരുടെ സംയുക്ത പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. കഴിഞ്ഞ രണ്ട് ദശാബ്ദമായി യു.എസും റഷ്യയും സംയുക്തമായാണ് പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നത്.

അതേ സമയം, എന്തുകൊണ്ടാണ് മൂവരും റഷ്യൻ പതാകയുള്ള മഞ്ഞ സ്യൂട്ടുകൾ ധരിച്ചിരുന്നതെന്ന് വ്യക്തമല്ല. യുക്രെയിനോടുള്ള ഐക്യദാർഢ്യമായാണോ അതോ മറിച്ചാണോ എന്നാണ് പലരുടെയും സംശയം. എന്നാൽ, ഇതിന് പിന്നിൽ മറ്റ് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മൂന്ന് പേരും ബോമൻ മോസ്കോ സ്റ്റേറ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിശീലനം നേടിയതാകാം മഞ്ഞ നിറം തിരഞ്ഞെടുക്കാൻ കാരണമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

മഞ്ഞ നിറത്തിലെ ധാരാളം തുണി തങ്ങളുടെ വെയർഹൗസിൽ മിച്ചമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് മഞ്ഞ നിറത്തിലെ സ്പേസ് സ്യൂട്ട് തിരഞ്ഞെടുത്തതെന്നും ലൈവ് - സ്ട്രീമിംഗ് പ്രസ് കോൺഫറൻസിൽ ഒലെഗ് ആർട്ടെമയേവ് തമാശ രൂപേണ പറഞ്ഞു. ആറ് മാസത്തിലേറെയാണ് മൂവർക്കും നിലയത്തിൽ കഴിയേണ്ടി വരിക. വൈകാതെ മഞ്ഞ സ്യൂട്ടുകളുടെ രഹസ്യം മൂവരും വ്യക്തമാക്കിയേക്കുമെന്നാണ് പ്രതീക്ഷ.

അതേ സമയം, മഞ്ഞ നിറത്തിലെ സ്യൂട്ടുകൾ യുക്രെയിനോടുള്ള ഐക്യദാർഢ്യമാണെന്ന വാർത്തകൾ റഷ്യയുടെ റോസ്കോസ്മോസ് തള്ളി. ഭൂമിയിൽ റഷ്യയും യു.എസും പരസ്പരം കൊമ്പു കോർക്കുന്നുണ്ടെങ്കിലും ബഹിരാകാശത്ത് ഇരുരാജ്യങ്ങളുടെയും സഞ്ചാരികൾ പരസ്പര സഹകരണം തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.