ബാലുശ്ശേരി: വനിതാ ദിനത്തിൽ കെ.എസ്.ആർ.ടി.സി ഒരുക്കിയ വുമൺ ട്രാവൽ വീക്ക് സമാപിച്ചു. ബാലുശ്ശേരി പെണ്ണകം വനിത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വിനോദ യാത്ര തുടങ്ങിയത്. 12 ദിവസത്തിനുള്ളിൽ 21 ട്രിപ്പുകൾ വനിതകൾക്ക് മാത്രമായി നടത്തിയതായി ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ പി.കെ.ബിന്ദു പറഞ്ഞു. സമാപന ട്രിപ്പിൽ മൂടാടി പഞ്ചായത്തിൽ നിന്നുള്ള അമ്പതോളം വനിതകളാണ് ഉല്ലാസ യാത്രയിൽ പങ്കെടുത്തത്. ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ പെണ്ണകം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എ.അഭിജ അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും പ്രശസ്ത നാടക നടിയുമായ ഉഷാ ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. ഡ്രൈവർ ഷീല, കണ്ടക്ടർ രാജനിഷ, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ബൈജു, പി.കെ.ബിന്ദു,ഗിരിജ പാർവതി, ശൈലജ കുന്നോത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |