കോട്ടയം: കൃഷിവകുപ്പും കാർഷിക യന്ത്രവത്ക്കരണ മിഷനും ചേർന്ന് നടപ്പാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. കർഷകരുടേയും കാർഷിക സമിതികളുടേയും പക്കലുള്ള ഉപയോഗശൂന്യമായതും കേടായതുമായ മുഴുവൻ കാർഷികയന്ത്രങ്ങളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കുന്നതാണ് പദ്ധതി. തുടർന്ന് ഇവ കാർഷിക കർമ്മസേനകൾക്കും കാർഷിക സേവന കേന്ദ്രങ്ങൾക്കും പാടശേഖര സമിതിക്കും കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |