തിരുവനന്തപുരം: സൈബർ ഗുണ്ടകളെ ഉപയോഗിച്ച് സി.പി.എം നടപ്പാക്കുന്ന സത്യാനന്തര രാഷ്ട്രീയത്തിന്റെ ഹീനമായ തന്ത്രമാണ് ഹനുമാൻ സേനയുടെ കൺവെൻഷൻ താൻ ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
ഇടതു പ്രൊഫൈലുകളാണ് ഇത്തരമൊരു നുണ വ്യാപകമായി പ്രചരിപ്പിക്കുന്നത്. അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. കുപ്രചാരണത്തിന് നേതൃത്വം നൽകുന്നവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |