കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ തകരാർ പരിഹരിക്കാൻ പുതിയ പൈലുകൾ താഴ്ത്താനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു.
കരാറുകാരായ എൽ ആൻഡ് ടി യന്ത്രസാമഗ്രികൾ എല്ലാം എത്തിച്ചിട്ടുണ്ട്. പില്ലറിന് ചുറ്റുമുള്ള റോഡിലെ ടാറിംഗ് നീക്കം ചെയ്തു. രണ്ട് ഷിഫ്റ്റിലായി രാപ്പകൽ ഇനി പണി തുടരും.
പില്ലറിന്റെ ബലക്ഷയം പരിഹരിക്കാനായി ചുറ്റും നാല് പൈലുകൾ കൂടി താഴ്ത്തി പൈൽക്യാപ്പുമായി ബന്ധിപ്പിക്കുകയുണ് ചെയ്യുക.
എൽ ആൻഡ് ടിയുടെയും ഡി.എം.ആർ.സിയുടെയും വിദഗ്ദ്ധർ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |