കൊച്ചി : ഇന്ത്യ ബോട്ട് ആൻഡ് മറൈൻഷോയുടെ ( ഐ.ബി.എം.എസ് ) നാലാംപതിപ്പ് 25 മുതൽ 27 വരെ ബോൾഗാട്ടി പാലസിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡി.ഐ. ജി രവി മുഖ്യ പ്രഭാഷണം നടത്തും. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദിപക് അസ്വാനി എന്നിവർ പങ്കെടുക്കും. കെ-ബിപ് , കെ.എം.ആർ. എൽ, കെ.എം. ബി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് , ഐ.ഡബ്ല്യൂ.എ. ഐ, നേവി, ഇന്ത്യൻ കോസ്റ്റ് കാർഡ്, ഐ.എം.യു തുടങ്ങി 45 ഓളം സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് , ഡോറ്റാസ് വൈസ് പ്രസിഡന്റ് രെജുമോഹൻ, സെക്രട്ടറി ശങ്കർ വി. ജി, ഗിരീഷ് മേനോൻ, സന്ദിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |