കൊച്ചി: 13-ാം ഗ്രീൻസ്റ്റോം ഗ്ലോബൽ ഫോട്ടോഗ്രഫി അവാർഡ് ഇറാനിലെ ടെഹ്റാൻ സ്വദേശി മുഹമ്മദ് റെസ മസൂമി കരസ്ഥമാക്കി. ഓൺലൈൻ വോട്ടിംഗിലൂടെയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. 42 രാജ്യങ്ങളിലെ 3,519 ഫോട്ടോകളാണ് അവാർഡിന് പരിഗണിച്ചത്. ഇറാനിലെ ഖലാഖൽ പ്രദേശത്തെ മനുഷ്യനിർമ്മിതമായ കാടിന്റെ കാഴ്ചയാണ് മസൂമിന് അവാർഡ് നേടിക്കൊടുത്തത്. ഫിലിപ്പീൻസുകാരൻ ജോഫെൽ ബൊടെറോ യ്ബിയോസയ്ക്കാണ് രണ്ടാംസ്ഥാനം. ഇറാനിലെ ഹാദി ഡെഹ്ഗാൻപോർ മൂന്നാംസ്ഥാനം നേടി. ഒരുലക്ഷം രൂപയും മൊമെന്റോകളും വിജയികൾക്ക് സമ്മാനിച്ചു. ഐക്യരാഷ്ടസഭയുടെ കീഴിലെ യു.എൻ.ഇ.പിയുമായി സഹകരിച്ചാണ് കൊച്ചി ആസ്ഥാനമായ ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ ആഗോള ഫോട്ടോഗ്രാഫി അവാർഡ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |