മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലെത്തുന്ന വൃക്ക രോഗികൾക്ക് ആശ്വാസമേകാൻ മണ്ണാർക്കാട് നഗരസഭ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീൻ നൽകി. 2021- 2022 നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഉദ്ഘാടനം അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ഫായിദ ബഷീർ അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് നഗരസഭാ പരിധിയിലെ ആളുകൾക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും 2022- 2023 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പുതിയ മെഷീൻ കൂടി നൽകുമെന്നും ചെയർമാൻ ഫായിദ ബഷീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |