SignIn
Kerala Kaumudi Online
Friday, 26 April 2024 2.53 PM IST

തിരോന്തരം പാട്ട് റിലീസ് ചെയ്തു

song

തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ കഥപറയുന്ന തിരോന്തരം പാട്ട് മന്ത്രി വി.ശിവൻകുട്ടി റിലീസ് ചെയ്തു.ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ മുഖ്യാഥിതിയായി.

ജോർജ് സെബാസ്റ്റ്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം രചിച്ചത് എബി ജോർജാണ്.

സുവിൻ ബാലയാണ് സംഗീതം.ജാസിഗിഫ്റ്റ്, ജഗദീഷ്, മധുപാൽ, അൻവർ സാദത്ത്,സുവിൻ മഞ്ജുപിള്ള, ആർദ്ര സാജൻ,ഡോക്ടർ ഷെർലി സ്റ്റുവർട്ട്, ഗോകുൽ ഗോവിന്ദ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവി മോഹൻ, ഡോക്ടർ ഷെർലി സ്റ്റുവർട്ട്, ഡോക്ടർ സുജു.സി.ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ. ഗിരീഷ് സദാശിവമാണ് ഓർക്കസ്‌ട്രേഷൻ.

ചടങ്ങിൽ ജി.രാജമോഹൻ, പ്രഭാവർമ്മ, മർക്കോസ് എബ്രഹാം, ഫാദർ മാത്യു മനക്കര കാവിൽ,ബേബി മാത്യു സോമതീരം, പന്തളം സുധാകരൻ, ജേക്കബ് പുന്നൂസ്, എസ്. ഗോപിനാഥ്, പാർവതി, ജോർജ് സെബാസ്റ്റ്യൻ, മധുപാൽ, ജാസി ഗിഫ്റ്റ്, എബി ജോർജ്, സുവിൻ ബാലാ, ഡോക്ടർ ദേവി മോഹൻ, വി.വിനോദ് കുമാർ, ചാൾസ്.ജി.ജെ, മനോജ്, ഡോക്ടർ ജോർജ് കോശി, ഡോക്ടർ ചന്ദ്രമോഹൻ ഡോക്ടർ ദേവിൻ പ്രഭാകർ, ഡോക്ടർ പ്രേംലാൽ, ഡിംപിൾ മോഹൻ, അമ്പിളി ജേക്കബ്, ഡോക്ടർ അനുജ, ഡോക്ടർ കാർത്തിക, ഡോക്ടർ മേരി, ഡോക്ടർ കവിത, മായാ മേനോൻ, ജോളി ജോബ് ദീപു തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.