തൃശൂർ: ജില്ലയിൽ 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 27 പേരും വീട്ടു നിരീക്ഷണത്തിലുള്ള 403 പേരും ചേർന്ന് 468 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 39 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,514 ആണ്. 6,63,069 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.
സാഹിത്യ ശിൽപ്പശാല ഇന്ന് മുതൽ
തൃശൂർ: കുടുംബശ്രീ വനിതകളുടെ സാഹിത്യാഭിരുചികൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർഗം സാഹിത്യ ശിൽപ്പശാല ഇന്ന് മുതൽ 25 വരെ തൃശൂർ കിലയിൽ നടത്തും. ഇന്ന് ഉച്ചയ്ക്ക് 2.30ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ ഡയറക്ടർ ആശ വർഗീസ് അദ്ധ്യക്ഷയാകും.
സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തും. അശോകൻ ചെരുവിൽ, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഡോ. ഖദീജ മുംതാസ്, പ്രൊഫ. എം.എം. നാരായണൻ, ജീവൻ ജോസ് തോമസ്, സി.എസ്. ചന്ദ്രിക, കെ.എ. ബീന, ലിസി, പി. രാമൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
സെമിനാർ സംഘടിപ്പിക്കും
തൃശൂർ : ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 3.30 ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ 9.30ന് ബി.എസ്.എൻ.എല്ലിന് മുന്നിൽ ധർണ്ണ നടത്തും. പത്രസമ്മേളനത്തിൽ വി.എ സലാഹുദ്ദീൻ, എം.വി ചന്ദ്രൻ, അഷ്റഫ് മങ്ങാട്, സത്താർ അന്നമനട എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |