തൃത്താല: എസ്.എഫ്.ഐയുടെ 46-ാമത് ജില്ലാ ദ്വിദിന സമ്മേളനത്തിന് കൂറ്റനാട് ധീരജ് നഗറിൽ തുടക്കമായി. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രയാൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ദിനനാഥ്, സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.പി.മുഹമ്മദ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി സച്ചിൻദേവ്, സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ്, ആദർശ്, എം.സജി, വി.പി.ശരത് പ്രസാദ്, കെ.പി.ഐശ്വര്യ എന്നിവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |