തിരുവനന്തപുരം: യുദ്ധത്തിന്റെ ഭീകരത നിറഞ്ഞ ഈ കാലത്ത് സമാധാന സന്ദേശവുമായി ജോൺസൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ "ഗാനാർച്ചന" നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടി മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഡോ. ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു.രമേശ് ചെന്നിത്തല സമാധാന പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് കോട്ടക്കാൽ കൃഷ്ണകുമാർ, പിന്നണിഗായകൻ ജി.വേണുഗോപാൽ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ചെങ്കൽ രാജശേഖരൻ നായർ, ഗാന്ധി സ്മാരക നിധി മുൻ സെക്രട്ടറി അജിത് വെണ്ണിയൂർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.സാഗർ എന്നിവർ പങ്കെടുത്തു. പിന്നണി ഗായകരായ ജി.ശ്രീറാം, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര, കീബോർഡ് ആർട്ടിസ്റ്റ് ഷിനു, ഫ്ലൂട്ടിസ്റ്റ് ഷാജി സൂര്യ, സുധേന്തു രാജ് എന്നിവർ ഗാനാർച്ചനയിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |