കോഴിക്കോട്: സർവേ കല്ലുകൾ നാട്ടുന്നതിനു പിറകെ തന്നെ അവ പിഴുതെറിയുന്ന തരത്തിൽ ജനങ്ങളുടെ പ്രതിഷേധം തുടരവേ, കെ റെയിൽ സർവേയ്ക്ക് ഇന്നലെ 'അവധി". ജനരോഷത്തിന് ആക്കം കൂട്ടാനിടയാക്കേണ്ടതില്ലെന്ന് കരുതി സർവേ ഒരു ദിവസത്തേക്ക് നിറുത്തിവയ്ക്കുകയായിരുന്നു.
എന്നാൽ, പ്രതിഷേധം കാരണമല്ല സർവേ നിറുത്തിവച്ചതെന്നായിരുന്നു കെ റെയിൽ സ്ഥലമെടുപ്പ് സ്പെഷ്യൽ തഹസിൽദാർ എൻ.ഹരീഷിന്റെ പ്രതികരണം. സർവേ നടത്താനുള്ള ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകളിൽ വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. പ്രവൃത്തി ബുധനാഴ്ച പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർവേ തുടർന്നാൽ ശക്തമായി ചെറുക്കാൻ തന്നെയാണ് സമരസമിതിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |