തിരുവനന്തപുരം: വേനൽക്കാലത്ത് കേരളത്തിൽ ജലക്ഷാമം അനുഭവപ്പെടുന്നത് ജലത്തിന്റെ കുറവ് കാരണമല്ല, മറിച്ച് ആസൂത്രണത്തിന്റെ അഭാവം കൊണ്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിനിയോഗത്തിലെ കാര്യക്ഷമമായ ജലസംരക്ഷണം നിയമത്തിലൂടെ നടപ്പാക്കാനാകില്ലെന്നും അതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലോക ജലദിനാചരണത്തിന്റെ ഭാഗമായുള്ള കേരള ജലസഭ വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലം ജീവനാണ് എന്ന വിഷയത്തിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ലോഗോ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ജലസംരക്ഷണ സന്ദേശങ്ങൾ പതിച്ച കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രിമാരായ റോഷി അഗസ്റ്റിനും ആന്റണി രാജുവും ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |